പ്രളയം: ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഗൂഗിളും

സമീപകാല ചരിത്രത്തില്‍ ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനും. ഉത്തരാഖണ്ഡില്‍ മലയിടിഞ്ഞും റോഡ് തകര്‍ന്നും വിദൂര ഹിമാലയന്‍ മേഖലകളില്‍ കുടുങ്ങിയവര്‍ക്ക് ഗൂഗിളിന്റെ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ' ( Person Finder app ) ആണ് സഹായമാകുന്നത്. കാണാതായവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കാനും, ഒറ്റപ്പെട്ട മേഖലകളില്‍ അകപ്പെട്ടു പോയവര്‍ക്ക് തങ്ങളെവിടെയാണെന്ന് ബാഹ്യലോകത്തെ അറിയിക്കാനും ഈ ആപ്പ് അനുഗ്രഹമാവുകയാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇതിനകം 150 പേരെ കണ്ടെത്താനായെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ http://google.org/personfinder/2013-uttrakhand-floods/എന്ന ഉത്തരാഖണ്ഡ് 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' പേജും ഗൂഗിള്‍ തുറന്നിട്ടുണ്ട്. ആ പേജിലെത്തി വിവരങ്ങള്‍ ചേര്‍ക്കാനാകും.

You are here: Technology പ്രളയം: ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഗൂഗിളും